വടകര: കുറുന്തോടി പാലയുള്ളതിൽ മൊയ്തീൻ മുസ്ലിയാർ (86) നിര്യാതനായി. മുടപ്പിലാവിൽ, കരുവഞ്ചേരി എന്നീ മഹല്ലുകളുടെ മുൻ ഖാസിയും നാൽപത് വർഷത്തോളം കുറുന്തോടി മദ്റസ അധ്യാപകനുമായിരുന്നു. ഭാര്യ: ആമിന. മക്കൾ: സൈദ് (ജനശ്രീ സംസ്ഥാന കമ്മിറ്റി അംഗം, ഹെഡ്മാസ്റ്റർ, തോടന്നൂർ എം.എൽ.പി സ്കൂൾ), ഫക്രുദ്ദീൻ (ദുബൈ ഇൻകാസ്, കോഴിക്കോട് ജില്ലാ സെക്രട്ടറി), റൈഹാനത്ത്. മരുമക്കൾ: സലീന, റഷീദ, ശിഹാബ് (വാണിമേൽ).