പേരാമ്പ്ര: കല്ലോട് സി.കെ.ജി.എം ഗവ. കോളജിന് സമീപം കാരപ്പറമ്പത്ത് കെ.പി.സി അബ്ദുല്ല ഹാജി (72) നിര്യാതനായി. ബഹ്റൈൻ കെ.എം.സി.സി മുൻ സംസ്ഥാന പ്രസിഡന്റും പ്രവാസി ലീഗ് മുൻ നിയോജകമണ്ഡലം മണ്ഡലം പ്രസിഡന്റും പേരാമ്പ്ര മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും കല്ലോട് ഖുവ്വത്തുൽ ഇസ്ലാം സംഘം മുൻ വൈസ് പ്രസിഡന്റും ആയിരുന്നു. ഭാര്യ: ഹലീമ ഹജ്ജുമ്മ. മക്കൾ: സഹീൽ. കെ.പി(പബ്ലിക് റിലേഷൻസ് മാനേജർ, സി.എച്ച് സെന്റർ കോഴിക്കോട്), സാലിഹ് (തൃശൂർ മെഡിക്കൽ കോളജ്), ഷമീബ (ഖത്തർ), ശാഹിറ ബാനു ( മിംസ് ഹോസ്പിറ്റൽ കോഴിക്കോട്). മരുമക്കൾ: സുബില (അധ്യാപിക എ.യു.പി സ്കൂൾ കാവുന്തറ), ഷാമില (അധ്യാപിക കായക്കൊടി ഹയർ സെക്കൻഡറി സ്കൂൾ), ഷബാദ് (ഖത്തർ), മനാസ് (ദുബൈ).