കക്കോടി: പടിഞ്ഞാറ്റുംമുറി നരിക്കോട്ട് വിജയരാഘവൻ നായർ (73, റിട്ട. സ്റ്റോർ സൂപ്രണ്ട് മെഡിക്കൽ കോളജ്) നിര്യാതനായി. പടിഞ്ഞാറ്റുംമുറിയിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. കെ.എസ്.എസ്.പി.എ ജില്ല വൈസ് പ്രസിഡന്റ്, കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.
ഭാര്യ: വിമല. മകൻ: വിവേക്. മരുമകൾ: മഞ്ജുകൃഷ്ണ. സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ, ഗംഗാധരൻ നായർ, പങ്കജാക്ഷി അമ്മ, ശാന്തകുമാരി അമ്മ, പരേതരായ ജാനകി അമ്മ, പത്മാവതി അമ്മ, ഭാസ്കരൻ നായർ, വേണുഗോപാലൻ നായർ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 4ന് വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളിയാഴ്ച.