കോഴിക്കോട്: കോഴിക്കോട്ടെ പ്രമുഖ ട്രാൻസ്പോർട്ട് വ്യവസായിയായ ചോലപ്പുറത്ത് കോരുവിന്റെ മകനും സി.സി ട്രാൻസ്പോർട്ട് മാനേജിങ് പാർട്ണറുമായിരുന്ന സി. പ്രഭാകരൻ (83) നിര്യാതനായി. ഭാര്യ: ശോഭ കണ്ടമ്പുള്ളി. മക്കൾ: അഞ്ജന പ്രദീപ്, പ്രശോഭ്, അമൂല്യ ദിലൂഫ്. മരുമക്കൾ: പരേതനായ പ്രദീപ്, ദിലൂപ്, പിങ്കി. സഹോദരങ്ങൾ: അശോകൻ, ഗിരിജ യശോധരൻ, വനജ ഹരിദാസ്, ഷൈലജ രാജഗോപാൽ, ഡോ. ഗോകുലൻ, പരേതരായ രവീന്ദ്രൻ, ഡോ. മോഹൻ. സഞ്ചയനം ചൊവ്വാഴ്ച.