കൊയിലാണ്ടി: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. കൊടക്കാട്ടുമുറി മീത്തലെചാത്തോത്ത് നിജിഷയാണ് (32) മരിച്ചത്. ശനിയാഴ്ച രാവിലെ മുചുകുന്ന് റോഡിൽ പുളിയഞ്ചേരി വെച്ചായിരുന്നു അപകടം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാവിലെയായിരുന്നു മരണം. പിതാവ്: ദേവദാസൻ. മാതാവ്: വിനീത. സഹോദരങ്ങൾ: വിനീഷ്, നിഷ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിനു വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.