പുതിയങ്ങാടി: പുതിയങ്ങാടി ശാഖ മുസ്ലിം യൂത്ത് ലീഗ് മുൻ പ്രസിഡന്റ് തൈക്കൂട്ടം പറമ്പിൽ ബിച്ചിക്കോയ (60) നിര്യാതനായി. ടി.പി. മറിയംബിയാണ് മാതാവ്. ഭാര്യ: അനിത. മക്കൾ: ജംഷീർ, ജുമൈല, ജസീറ. മരുമക്കൾ: അക്ബർ, ജമാൽ. സഹോദരങ്ങൾ: കുഞ്ഞിക്കോയ, മമ്മദ് കോയ, അബ്ദുൽ ലത്തീഫ്, ഹുസൈൻ കോയ, പാത്തിബി, ഉമൈബ, സജിദ, സീനത്ത്, ഷെറീന. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് തെരുവത് ബസാറിലുള്ള പുതിയങ്ങാടി മഹല്ല് ജുമാ മസ്ജിദിൽ.