നരിക്കുനി: പാറന്നൂർ അടുക്കത്തുമ്മൽ അഷ്റഫിന്റെ ഭാര്യയും പുല്ലാളൂർ വള്ളിക്കാട്ട് കുഴിയിൽ ആലിയുടെ മകളുമായ ജംസീന (32) വീടിനകത്തുള്ള ഗോവണിപ്പടിയിൽനിന്ന് വീണ് മരിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. ഉടനെ മെഡിക്കൽ കോളജ് പ്രവേശിപ്പിച്ചുവെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചു. മാതാവ്. റഷീദ. മക്കൾ: മുഹമ്മദ് സിനാൻ, മുഹമ്മദ് അമൻ ഹാദി. സഹോദരങ്ങൾ. ജംഷിദ്, ആശിഖ്.