മാനന്തവാടി: ലോറികൾക്കിടയിൽപെട്ട് ഡ്രൈവർ മരിച്ചു. അഞ്ചാംമൈൽ കാരക്കാമല കപ്യാരുമലയിൽ തോമസ്- ബിന്ദു ദമ്പതികളുടെ മകൻ അലോയിസാണ് (21) മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഗോവ പനാജി പഞ്ചിൽ ആയിരുന്നു അപകടം. ടയർ പഞ്ചറായതിനെത്തുടർന്ന് നിർത്തി പിന്നിലേക്ക് വന്ന് ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ ലോറി നിരങ്ങിനീങ്ങി പിന്നിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ലോറിയിലിടിച്ചു. രണ്ടു ലോറികൾക്കുമിടയിൽപെട്ടാണ് അലോയിസ് മരിച്ചതെന്നാണ് വിവരം. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ബുധനാഴ്ച രാവിലെയോടെ നാട്ടിൽ എത്തിച്ച് സംസ്കാരചടങ്ങുകൾ നടത്തും. സഹോദരങ്ങൾ: അമൽ (അക്കൗണ്ടന്റ്), എൽഗ (ബി.കോം രണ്ടാംവർഷ വിദ്യാർഥിനി, ഉഷ സ്കൂൾ ഓഫ് അത് ലറ്റിക്സ് കിനാലൂർ). സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് കാരക്കാമല സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.