പാലേരി: ചങ്ങരോത്ത് ചാലപ്പുറത്ത് താമസിക്കുന്ന കാഞ്ഞിരാട്ട് അബ്ദുല്ല (93) നിര്യാതനായി. ദീർഘകാലം കുയ്യണ്ടം നൂറുൽ ഹുദ ജുമാമസ്ജിദ് പ്രസിഡന്റ്, സെക്രട്ടറി പദവികളിലും ചങ്ങരോത്ത് ഹിദായത്തുൽ ഇസ്ലാം മദ്റസ മാനേജിങ് കമ്മിറ്റി ഭാരവാഹിയായും മുസ്ലിം ലീഗ് കൂടലോട്ട് ശാഖ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഹലീമ. മക്കൾ: മുഹമ്മദ്, ഹമീദ്, സഫിയ, നഫീസ, റുഖിയ, റംല, നസീമ, ആസ്യ, ആയിഷ, ഫസീല. മരുമക്കൾ: സാജിദ മുയിപ്പോത്ത്, ഹസീറ ആയഞ്ചേരി, ഇബ്രാഹിം തിരുവോട്, മൊയ്തു ചേനായി, മുജീബ് മേപ്പയൂർ, സാജിദ് പേരാമ്പ്ര, ജഹ്ഫർ പാലേരി, അലി വേളം, അജ്മൽ കായക്കൊടി, പരേതനായ കിഴക്കേതലക്കൽ കുട്ടിമമ്മി.