നാദാപുരം: പണ്ഡിതനും താലൂക്ക് സമസ്ത മുശാവറ അംഗവും ചെക്യാട് മുണ്ടോളി പള്ളി മഹല്ല് സെക്രട്ടറിയുമായ പാറക്കടവിലെ പഴയങ്ങാടി കുഞ്ഞമ്മദ് കുട്ടി മുസ് ലിയാരുടെ മകൻ നെല്ലൂര്‍ അബ്ദുറഹ്മാൻ ദാരിമി (57) നിര്യാതനായി.കുറുവന്തേരി കുറ്റിക്കാട് ജുമാ മസ്ജിദിൽ 40 വർഷത്തോളം ഖാദിയായും 30 വർഷത്തോളമായി ഓർക്കാട്ടേരി കുമ്പുകുളങ്ങര ജുമാ മസ്ജിദിൽ മുദരിസായും ജോലി ചെയ്തു വരുകയായിരുന്നു. മാതാവ്: മറിയം ഹജ്ജുമ്മ. ഭാര്യ: സുബൈദ. മക്കൾ: അബ്ദുല്ല സഖാഫി, സുമയ്യ, നുസൈബ, ഫാത്തിമ, സനിയ്യ. മരുമക്കൾ: ഹാഫിള് ശുഹൈബ്, റാഷിദ്, അതീദ. സഹോദരങ്ങൾ: അബ്ദുല്ല, കുഞ്ഞി പാത്തു, ആയിശ, പരേതയായ ടി.ടി.കെ. ഖദീജ ഹജ്ജുമ്മ.