എരഞ്ഞിക്കൽ: എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂനിയൻ മുൻ വൈസ് പ്രസിഡന്റും മുൻ യോഗം ഡയറക്ടറും എസ്.എൻ ട്രസ്റ്റ് ഡയറക്ടറുമായിരുന്ന അമ്പലപ്പടി തേവർമഠത്തിൽ പി. സുരേഷ് ബാബു (73) നിര്യാതനായി. ഭാര്യ: തൈക്കൂട്ടത്തിൽ സുനില. മക്കൾ: സുവ്യ (ലക്ചറർ), സുധ്യ (ഗൈനകോളജിസ്റ്റ്), സുമ്യ (ബാങ്ക്), ദർശന (ഐ.ടി ഓഫിസർ യൂനിയൻ ബാങ്ക്). മരുമക്കൾ: മഞ്ജു ലാൽ (ബിസിനസ്), അംജിത്ത് (ബഹ്റൈൻ), ഫെബിൻ (കർണാടക ബാങ്ക്), സുമിത്ത് (ബംഗളൂരു). സഹോദരി: കെ.കെ. ശോഭന. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.