മുട്ടിൽ: ചേനംകൊല്ലിയിൽ മുച്ചക്ര വാഹനത്തിൽ ജീപ്പിടിച്ച് വയോധികൻ മരിച്ചു. കുട്ടമംഗലം സ്വദേശി മാങ്കേറ്റിക്കര മരക്കാർകുട്ടി (78) ആണ് മരിച്ചത്. നിർത്തിയിട്ട മുച്ചക്രവാഹനത്തിൽ ഇരിക്കവേയാണ് സംഭവം. റോഡരികിൽ നിർത്തിയ ജീപ്പിൽ പിറകെവന്ന കാർ ഇടിക്കുകയും ജീപ്പ് പിന്നീട് മുച്ചക്ര വാഹനത്തിൽ ഇടിക്കുകയുമായിരുന്നു. മരക്കാർകുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: നബീസ. മക്കൾ: മുസ്തഫ, റസാഖ്, മുജീബ്, റഫീഖ്, റഹ്മത്ത്, സൽമ, ഖമറുന്നിസ, ഷൈല. മരുമക്കൾ: അസീസ് മേപ്പാടി, മുജീബ് ചുള്ളിയോട്, സുലൈമാൻ മേപ്പാടി, അജ്മൽ മുട്ടിൽ, ലൈല, മുംതാസ്, റസീന, സഫരിയ്യത്ത്.