കോഴിക്കോട്: ചെറുവണ്ണൂർ കാളാടൻ വീട്ടിൽ കെ. ചന്ദ്രൻ (കാളാടൻ ചന്ദ്രൻ -86) നിര്യാതനായി. മാതൃഭൂമി റിട്ട. ചീഫ് സർക്കുലേഷൻ ഇൻസ്പെക്ടറാണ്. കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സ്ഥാപക നേതാവാണ്. സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാതൃഭൂമി നോൺ ജേണലിസ്റ്റ് യൂനിയന്റെ മുൻ ജനറൽ സെക്രട്ടറിയാണ്. മാതൃഭൂമി സ്റ്റഡി സർക്കിൾ, ഗൃഹലക്ഷ്മി വേദി എന്നിവയുടെ സംസ്ഥാന കോഓഡിനേറ്ററായിരുന്നു. ഭാര്യ: വിജയലക്ഷ്മി തോട്ടുങ്ങൽ. മക്കൾ: നിവേദിത, ബിന്ദു, ബിലു (ബേപ്പൂർ സർവിസ് സഹകരണ ബാങ്ക്), ധനീഷ് (മാതൃഭൂമി). മരുമക്കൾ: മണി (റിട്ട. എൽ.ഐ.സി സ്റ്റാഫ് കോഓപറേറ്റിവ് ബാങ്ക്), സോമൻ (വെജിറ്റബിൾ മാർക്കറ്റ്), ഉണ്ണിരാജൻ (റിട്ട. കേരള ഗ്രാമീൺ ബാങ്ക്), ഷിംന (സെന്റ് ഫ്രാൻസിസ് സ്കൂൾ). സഞ്ചയനം ബുധനാഴ്ച.