കുന്ദമംഗലം: റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ കുരിക്കത്തൂർ ഉള്ളാട്ടുചാലിൽ യു.സി. മോഹനദാസൻ (75) നിര്യാതനായി. സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗവും കുരിക്കത്തൂർ നോർത്ത് ബ്രാഞ്ച് അംഗവുമായിരുന്നു. സി.ഐ.ടി.യു കോഴിക്കോട് യൂനിറ്റ് സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം, കുന്ദമംഗലം കോഓപറേറ്റിവ് ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: തങ്കമണി. മക്കൾ: വിജേഷ് (ടൗൺ പൊലീസ് സ്റ്റേഷൻ), ഷീജ, ഷീന (കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക). മരുമക്കൾ: രജിത, സുനീഷ്, ജിനേഷ്.