പയ്യോളി: ഷാഹിർ ഹസൻ മലയിൽ (36) നിര്യാതനായി. ഖത്തറിൽ ഇൻർടെക് ഗ്രൂപ്പ് ട്രേഡിങ് ഡിവിഷൻ പ്രോഡക്റ്റ് മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്നു. മലയിൽ അസൈനാറുടെയും നഫീസയുടെ മകനാണ്. ഭാര്യ: അൻസിയ റസാഖ്. മക്കൾ: മുഹമ്മദ് ഷാഹിർ ഹസൻ (അഞ്ച്), അഹമ്മദ് ഷാഹിർ ഹസൻ (മൂന്ന്). സഹോദരങ്ങൾ: ഷംസീർ ഹസൻ, ഷാനിദ് ഹസൻ, ഫാത്തിമ ഹസൻ.