മുക്കം: കറുത്ത പറമ്പ് അങ്ങാടിയിൽ മിനി ലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. നൂറോട്ട് പെരച്ചൻ (70) ആണ് മരിച്ചത്. ബുധൻ രാത്രി ഏഴോടെയായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ എതിരെ വന്ന മിനിലോറി ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: കാഞ്ചന. മക്കൾ: സന്തോഷ്, സബിത (കാരശ്ശേരി എച്ച്.എൻ.സി.കെ എം.എ.യു.പി സ്കൂൾ കെ.ജി അധ്യാപിക). മരുമക്കൾ: രമേശൻ, രസ്ന.