ബേപ്പൂർ: നടുവട്ടം ‘സാഫല്യ’ത്തിൽ എ.എം. ജാൻ (81) നിര്യാതനായി. റിട്ട: സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനാണ്. കേരള യുക്തിവാദി സംഘം ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ബീവിഷാബി. മക്കൾ: മെഹർ, ഷാഹിർ. സഹോദരങ്ങൾ: ഹുസൈൻ ജാൻ, പ്യാരി ജാൻ. കണ്ണുകൾ കോംട്രസ്റ്റ് കണ്ണാശുപത്രിക്കും, ശരീരം കോഴിക്കോട് മെഡിക്കൽ കോളജിനും കൈമാറി.