കായക്കൊടി: കായക്കൊടി എ.എം.യു.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ വി.പി. മൊയ്തു (92) നിര്യാതനായി. കായക്കൊടി ലിവാഉൽ ഇസ്ലാം മദ്രസ മുൻ സെക്രട്ടറി,അൽ ഹിലാൽ എജുക്കേഷനൽ സൊസൈറ്റി അംഗം, കായക്കൊടി ഹൈസ്കൂൾ കമ്മറ്റി ജനറൽ സെക്രട്ടറി, കെ.എൻ.എം സംസ്ഥാന കൗൺസിലർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ബിയ്യാത്തു. മക്കൾ: ജലീൽ (ജി.സി.സി ദുബൈ കെ.എം സി.സി കായക്കൊടി ശാഖ പ്രസിഡന്റ്), മുജീബുറഹ്മാൻ (കെ.പി.ഇ.എസ്.എച്ച്.എസ്.എസ് അധ്യാപകൻ), നബീസ, മൈമൂനത്ത്. മരുമക്കൾ: എൻ.കെ. കുഞ്ഞബ്ദുല്ല അടുക്കത്ത് (കാവിലുമ്പാറ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി), അബ്ദുൽ മജീദ് എടക്കോട്ടുമ്മൽ, ഹൈറുന്നിസ, സുഹ്റ (എ.എം.യു.പി സ്കൂൾ അധ്യാപിക). സഹോദരങ്ങൾ: കുഞ്ഞമ്മത് മുസ്ലിയാർ, കുഞ്ഞാമി, മറിയം, ആയിഷ.