ചാലിയം: ചെന്നൈയിൽ വ്യവസായിയും മലയാളി കൂട്ടായ്മകളുടെ ഭാരവാഹിയുമായ നാറാംചിറക്കൽ ആലിക്കോയ ഹാജി (79) ചെന്നൈ പെരമ്പൂർ അണ്ണാ നഗറിലെ ഹാജീസ് വസതിയിൽ നിര്യാതനായി. പരേതനായ ചാലിയം എൻ.സി ഹാജി (ഐ.സി.എഫ്)യുടെ മകനും ചിറക്കൽ ബ്രദേഴ്സ്, മദ്രാസ് ഇൻഡസ്ട്രിയൽ കോംപോണൻറ്സ് സ്ഥാപനങ്ങളുടെ ഉടമയുമാണ്. ചെന്നൈ മലയാളിസമാജം, എം.ഇ.എസ്, മുസ്ലിം സർവിസ് സൊസൈറ്റി എന്നിവയുടെ സ്ഥാപക ഭാരവാഹിയാണ്. അണ്ണാനഗർ മസ്ജിദ് ജാവീദ് കമ്മിറ്റി വൈസ് പ്രസിഡൻറായിരുന്നു. ഭാര്യ: ആമിന. മക്കൾ: സാബിറ, നസീമ, ആതിക്ക, റിയാസ്. മരുമക്കൾ: കെ.എം. നൗഷാദലി (ചാലിയം), നിസാർ (കണ്ണൂർ), ഡോ. അക്ബർ (ബംഗളൂരു), ഷിൽന ഹാരിസ്. സഹോദരങ്ങൾ: എൻ.സി. സയ്യിദ് അലി, സുഹറ ബീവി, സുലൈഖ.