വടകര: അകവളപ്പിൽ അശോകൻ (65) നിര്യാതനായി. വടകര റൂറൽ ബാങ്ക് അടക്കാതെരു ശാഖ ബിൽ കലക്ടർ ആയിരുന്നു. നടക്കുതാഴ അമ്പലപറമ്പ്- അരിക്കോത്ത് ക്ഷേത്രം കമ്മിറ്റി ജോ. സെക്രട്ടറി, എൽ.ജെ.ഡി വടകര മുനിസിപ്പൽ ഏരിയ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: വസന്ത (അനുപമ തയ്യൽ പരിശീലന കേന്ദ്രം). മക്കൾ: അനൂപ് (അപ്പാ സൺസ്, വടകര), അനുപമ, അരുണിമ. മരുമക്കൾ: അനുശ്രീ, ലശാബു, നിതുൽ. സഹോദരങ്ങൾ: പവിത്രൻ, മനോജൻ, വത്സല, സുനിത.