ബാലുശ്ശേരി: കാർ ബൈക്കിലിടിച്ച് പരിക്കേറ്റയാൾ മരിച്ചു. ഗോകുലം കോളജിനടുത്ത് ഫ്രണ്ട്സ് ഓട്ടോ ഗാരേജ് നടത്തുന്ന കുന്നക്കൊടി ആയേടത്ത് കുനി പരേതനായ തെയ്യോന്റെ മകൻ കൃഷ്ണൻകുട്ടി(52)യാണ് മരിച്ചത്.
സംസ്ഥാന പാതയിൽ പനായി ആയുർവേദ ആശുപത്രിക്കു മുമ്പിൽ ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം. വർക്ക് ഷാപ്പിൽനിന്ന് മടങ്ങവേ ബൈക്ക് നിർത്തി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ അമിത വേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ കൃഷ്ണൻ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചയോടെ മരിച്ചു. ഭാര്യ: ബിന്ദു. മക്കൾ: അക്ഷയ, വിസ്മയ. മരുമകൻ: മിഥുൻ (പൂക്കാട്). സഹോദരങ്ങൾ: ബാലൻ, പ്രകാശൻ, രാജീവൻ , അജിത, പ്രജീഷ്. സഞ്ചയനം: വെള്ളിയാഴ്ച.