വടകര: പബ്ലിക് ലൈബ്രറിക്ക് സമീപം ലക്ഷ്മി നിവാസിൽ ടി.എം. കണാരൻ (79) നിര്യാതനായി. മുൻ നഗരസഭ കൗൺസിലറും പബ്ലിക് ലൈബ്രറി റെസി. അസോസിയേഷൻ പ്രഥമ സെക്രട്ടറിയുമായിരുന്നു. ഭാര്യ: ലക്ഷ്മി (റിട്ട. ട്രഷറി ഓഫിസർ). മക്കൾ: ശ്രീകല (എം.ജെ ഹൈസ്കൂൾ), ശ്രേയസ് (വിശാൽ സർജിക്കൽസ് ചെന്നൈ), ശ്രീലേഖ (മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: അഡ്വ. ശങ്കരൻ, ബീന, ഡോ. ഉദയകുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ പത്തരക്ക് മുനിസിപ്പൽ ശ്മശാനത്തിൽ.