വെള്ളിമാട് കുന്ന്: ചികിത്സയിലിരിക്കെ അജ്ഞാതൻ മരിച്ചു. ഉദയം ഓൾഡേജ് ഹോമിലെ അന്തേവാസി കബൽവാൻ ആണ് മരിച്ചത്. അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടെ മാങ്കാവിൽ നിന്ന് പൊലീസ് കണ്ടെത്തി ഉദയത്തിൽ ഏൽപിക്കുകയായിരുന്നു. അനാരോഗ്യ കാരണങ്ങളാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 70 വയസ്സ് തോന്നിക്കുന്ന ഇയാളെക്കുറിച്ച് വിവരമുള്ളവർ ചേവായൂർ പൊലീസിൽ അറിയിക്കണമെന്ന് പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 04952371403.