കോഴിക്കോട്: കല്ലായി പുഴയിൽ ഒഴുകുന്ന നിലയിൽ മൃതദേഹം കണ്ടെത്തി. ഓട്ടുകമ്പനിക്ക് പുറകിലാണ് 35 വയസ്സു തോന്നുന്ന യുവാവിന്റെ മൃതദേഹം കണ്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മൃതദേഹം കണ്ട് പൊലീസിനെയും ഫയർഫോഴ്സിനെയും നാട്ടുകാർ അറിയിക്കുകയായിരുന്നു. മീഞ്ചന്ത ഫയർഫോഴ്സ് പരിശോധനയിൽ പുഴയിലെ കണ്ടൽ കാടിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ടീഷർട്ടും പാന്റുമാണ് വേഷം. അന്യസംസ്ഥാന തൊഴിലാളിയെന്ന് സംശയികുന്നു. പന്നിയങ്കര പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.