വടകര: ആദ്യകാല സി.പി.എം നേതാവ് പഴങ്കാവിലെ ടി. ഭാസ്കരൻ (82) നിര്യാതനായി. സി.പി.എം പഴങ്കാവ് ബ്രാഞ്ച് സെക്രട്ടറി, വടകര ലോക്കൽ കമ്മിറ്റി അംഗം, കർഷകസംഘം വടകര ഏരിയ കമ്മിറ്റി അംഗം, കർഷക സംഘം വടകര വില്ലേജ് സെക്രട്ടറി, പ്രസിഡന്റ്, വടകര കോഓപറേറ്റിവ് കൺസ്യൂമർ സ്റ്റോർ ഡയറക്ടർ, കൈരളി വായനശാല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. വടകര നഗരസഭയുടെ മുൻ കൗൺസിലറാണ്. മിച്ചഭൂമി സമരം ഉൾപ്പെടെ നിരവധി സമരങ്ങളിൽ പങ്കെടുക്കുകയും ജയിൽവാസമനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ: സരോജിനി. മക്കൾ: മിഥുൻ (വടകര ടൗൺ വനിത കോഓപ്-സൊസൈറ്റി), മൃദുല. മരുമക്കൾ: വിപിൻ (വില്ലേജ് ഓഫിസർ, വില്യാപ്പള്ളി), കീർത്തന. സഹോദരങ്ങൾ: രാധ, ശാന്ത, ലീല, പരേതരായ കാർത്യായനി, ശ്രീധരൻ, സരോജിനി