നാദാപുരം: പയന്തോങ്ങിൽ സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന സ്കൂട്ടർ യാത്രികൻ മരിച്ചു. കല്ലാച്ചി പയന്തോങ്ങ് അത്യോറേമ്മൽ താമസിക്കുന്ന പുതുശ്ശേരി കൃഷ്ണൻ (60) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ എട്ടരയോടെ വടകര ഭാഗത്തേക്കു പോയ കെ.സി.ആർ ബസ് സ്കൂട്ടറിലിടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി സംസ്കാരം നടത്തി. ഭാര്യ: രാധ. മക്കൾ: രതീഷ്, രാഗേഷ്. മരുമകൾ: രേഷ്മ. സഹോദരി: ശാന്ത.