പേരാമ്പ്ര: വീടിനു മുകളിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂത്താളി സ്വദേശി മരിച്ചു. മൂരികുത്തി മുണ്ടോട്ടിൽ മൊയ്തി (65) ആണ് മരിച്ചത്. ആഗസ്റ്റ് 15ന് വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടയിലായിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കിടെ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: ആയിശ.മക്കൾ: ഷമീർ, സുനീറ. മരുമക്കൾ: ഷഹീദ, ബഷീർ. സഹോദരങ്ങൾ: പാത്തു, മറിയം.