കുറ്റ്യാടി: നടുപ്പൊയിൽ മഹല്ല് മുൻ മുതവല്ലി മാപ്പിളാണ്ടി കൊടകപ്പറമ്പത്ത് ഇബ്റാഹിം മുസ്ലിയാർ (73) നിര്യാതനായി. നടുപ്പൊയിൽ ഖുവ്വത്തുൽ ഇസ്ലാം മദ്റസ, നരിക്കൂട്ടുംചാൽ നുസ്റത്തുൽ ഇസ്ലാം മദ്റസ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. എസ്.വൈ.എസ് വടയം മേഖല മുൻ പ്രസിഡന്റാണ്. ഭാര്യ: പാത്തു. മക്കൾ: റഷീദ് (നടുപ്പൊയിൽ മഹല്ല് വൈസ് പ്രസിഡന്റ്), മുഹമ്മദ്, അബ്ദുല്ല, റസിയ, നസീമ, ഹസീന. മരുമക്കൾ: ഹംസ, അബൂബക്കർ, നാസർ, റസീന, റജിന, മഹ്സൂമ. സഹോദരങ്ങൾ: അബ്ദുല്ല, ആയിഷ, കുഞ്ഞാമി, പരേതരായ അമ്മത്, പോക്കർ.