പയ്യോളി: ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ഇരിങ്ങൽ - കോട്ടക്കൽ ഫിഷറീസ് കോളനിയിൽ കബീറാണ് (48) മരണപ്പെട്ടത്. ഒരാഴ്ച മുമ്പ് ബൈക്കിൽ സഞ്ചരിക്കവെ കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ വെച്ച് മറ്റൊരു വാഹനമിടിച്ച് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. മക്കൾ: റംസാന, ദിൽഷാന. മരുമക്കൾ: സലാം, സഫീർ. സഹോദരങ്ങൾ: മുസ്തഫ, സുഹറ, ഹഫ്സത്ത്, റഷീദ.