വടകര: തെരുവുനായെ ഇടിക്കാതെ വെട്ടിക്കുന്നതിനിടെ ബൈക്ക് വൈദ്യുതിതൂണിലിടിച്ച് യുവാവ് മരിച്ചു. മണിയൂർ എലിപ്പറമ്പത്ത് താമസിക്കുന്ന നല്ലൂക്കര ശ്രീരാഗാണ് (19) മരിച്ചത്. മണിയൂർ പയ്യോളി പേരാമ്പ്ര റോഡിൽ അട്ടക്കുണ്ട് പാലത്തിനു സമീപം ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് അപകടം. നാട്ടുകാർ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മേപ്പയൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയ ശ്രീരാഗ് ഡിഗ്രി അഡ്മിഷന് കോഴിക്കോട് ദേവഗിരി കോളജിലേക്കു പോകവെയാണ് അപകടം. കോഴിക്കോട്ടെ ബന്ധുവിന്റെ കൂടെ പോവാൻ പുറപ്പെട്ടതായിരുന്നു പിതാവ്: പരേതനായ വിനോദ് (ഗീതാഞ്ജലി, പുത്തൂർ, വടകര). മാതാവ്: ശ്രീകല (വാട്ടർ അതോറിറ്റി, വടകര).