വളയനാട്: വളയനാട് ദേവീക്ഷേത്രം തെക്കേനടയിൽ പരേതനായ കായക്കൽ കൃഷ്ണൻ അമ്പലവാസിയുടെയും താഴ്ത്തപ്പള്ളി രുഗ്മിണിയമ്മയുടെയും മകൻ ഗോപിനാഥ് ടി.പി. (മണി-64) സ്വവസതിയായ കാർത്തികയിൽ നിര്യാതനായി. ഭാര്യ: രമാദേവി. (ടി.ബി.എസ് ബുക്ക്സ്റ്റാൾ). മക്കൾ: വിദ്യ (മിംസ് ഹോസ്പിറ്റൽ), വിഷ്ണു. മരുമകൻ: പ്രദീഷ്. സഹോദരങ്ങൾ: മീര, രവീന്ദ്രൻ (മാതൃഭൂമി കാവിൽകോട്ട ഏജന്റ്, മനോരമ വളയനാട് ഏജന്റ്), പരേതനായ വേണുഗോപാൽ.