ചാത്തമംഗലം: ഓമശ്ശേരി വിദ്യാപോഷിണി എല്‍.പി സ്കൂള്‍ റിട്ട. പ്രധാനാധ്യാപകന് ചാത്തമംഗലം പന്ത്രണ്ടാംമൈല് ആയോളി നാരായണന് നായര്‍ (92) നിര്യാതനായി. ചാത്തമംഗലം ചിന്മയ മിഷന് സ്ഥാപകരില്‍ ഒരാളാണ്. കെ.എസ്.എസ്.പി യൂനിയൻ ചാത്തമംഗലം യൂനിറ്റ് പ്രസിഡന്റായിരുന്നു. ഭാര്യ: ദേവിയമ്മ. മക്കള്‍: നിഷ (വി.എം.എച്ച്.എം ഹൈസ്കൂള്‍ ആനയാംകുന്ന്), ഹരീഷ് (നന്മണ്ട എച്ച്.എച്ച്.എസ്.എസ്). മരുമക്കള്‍: കെ.കെ. രാമകൃഷ്ണന് (അഭിഭാഷകൻ കോഴിക്കോട് ബാര്‍), ശ്രീപ്രിയ (പ്രിന്‍സിപ്പല്‍ പി.വി.എസ്.എച്ച്.എസ്.എസ് എരഞ്ഞിക്കല്‍). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.