ബാലുശ്ശേരി: അറപ്പീടിക പരേതനായ കോറോത്ത് മാധവൻ മാസ്റ്ററുടെ ഭാര്യ കുട്ടിമാത (96) നിര്യാതയായി. നിർമല്ലൂർ എ.എം.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. മക്കൾ: ലളിത (റിട്ട. അധ്യാപിക), ശ്രീനിവാസൻ (റിട്ട. അസി. പൊലീസ് കമീഷണർ), മോഹനൻ (റിട്ട. ഹെഡ്മാസ്റ്റർ), മനോഹരൻ (റിട്ട. അധ്യാപകൻ), കോമളവല്ലി (വേങ്ങേരി), സുരേഷ് ബാബു (ജെറ്റ് എയർ), രമേശ് ബേബി (പ്രഭുരാം ഹിന്ദി വിദ്യാലയം), ലതിക (കക്കോടി), അജിത് കുമാർ (വെസ്റ്റ്ഹിൽ), അനിൽകുമാർ (മാനേജർ, നിർമല്ലൂർ എ.എം.എൽ.പി സ്കൂൾ). മരുമക്കൾ: രേണുക മേയന, ശ്രീലത ടീച്ചർ, ശ്യാമള (താമരശ്ശേരി), കെ.പി. രാജൻ, മിനി, സുകുമാരി (റിട്ട. അധ്യാപിക, എ.എം.എൽ.പി നിർമല്ലൂർ), ദേവദാസ് (കക്കോടി), ആഷ്ന, റീത്ത (എടപ്പാടി), പരേതനായ പാച്ചർ മാസ്റ്റർ (കുട്ടമ്പൂർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കോറോത്ത് വീട്ടുവളപ്പിൽ.