കോഴിക്കോട്: കല്യാണ തോപ്പ് (മൊയ്തീൻ വീട്) കെ.ടി. അബ്ദുൽഗഫൂർ (60) വാടിയിൽ കടാക്കലകത്ത് ‘ഖദീജ മൻസിലി’ൽ നിര്യാതനായി. ജി.കെ ഡിസ്ട്രിബ്യൂട്ടേഴ്സ് ഉടമയാണ്. എം.എം ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രവർത്തക സമിതിയംഗമാണ്. പിതാവ്: പരേതനായ സ്രാങ്കിന്റകം കുഞ്ഞഹമ്മദ് ഹാജി. മാതാവ്: പരേതയായ മൊയ്തീൻ വീട്ടിൽ ഇമ്പിച്ചാമിനബി. ഭാര്യ: കടാക്കലകം ഖദീജ. മക്കൾ: ഡോ. റിദ ഗഫൂർ (ഖത്തർ), നസ് വ ഗഫൂർ (ഓഡിയോളജിസ്റ്റ്, ജിദ്ദ), നെഫ് ല ഗഫൂർ (കെ.എം.സി.ടി കോളജ്), നെസിൽ ഗഫൂർ, നിയാം ഗഫൂർ. മരുമക്കൾ: തനസ് അശ്റഫ്, സി.പി. നിഹാദ് അസീസ്. സഹോദരങ്ങൾ: ബഷീർ, ഹസ്സൻ കോയ, ആയിശബി, കദീശബി, സൈനബി, ഇമ്പിച്ചി പാത്തുമ്മബി, പരേതയായ മറിയംബി.