വടകര: കുന്നുമ്മക്കര കാഞ്ഞിരക്കടവ് പാലത്തിന് സമീപം യുവാവ് പുഴയിലേക്ക് ചാടി മരിച്ചു. അഴിയൂർ മൂന്നാം ഗേറ്റിന് സമീപം കക്കട്ടിൽ വൈശാഖാണ്(32)
മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. ഇയാളുടെ സ്കൂട്ടർ പാലത്തിന് സമീപം നിർത്തിയിട്ട നിലയിലായിരുന്നു. പ്രഭാത സവാരിക്കിറങ്ങിയവരാണ് സംഭവം കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയും തോണിക്കാർ മൃതദേഹം കണ്ടെത്തി കരക്കെത്തിക്കുകയുമായിരുന്നു. എടച്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി.
പരേതനായ വിശ്വനാഥന്റെയും വിശാലാക്ഷിയുടെയും മകനാണ്.