പേരാമ്പ്ര: തെരുവുനായുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കൂത്താളി സ്വദേശി പുതിയേടത്ത് ചന്ദ്രിക (53) നിര്യാതയായി. ജൂലൈ 21ന് രാവിലെയാണ് ചന്ദ്രികക്ക് തെരുവുനായുടെ കടിയേറ്റത്. തുടർന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭർത്താവ്: പുതിയേടത്ത് കുമാരൻ. മക്കള്‍: ജയേഷ്, ജിതേഷ്, ജിനോയ് (ഇരുവരും പൊലീസ്). മരുമക്കള്‍: ജിജി, നിത്യ, ഇന്ദു.