ചാത്തമംഗലം: മുക്കം-കുന്ദമംഗലം റോഡിൽ കളൻതോട്ട് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. ചൂലൂർ എം.വി.ആർ കാൻസർ കെയർ സെന്റർ ജീവനക്കാരി മാമ്പറ്റ സ്വദേശി സുനിതയാണ് (40) മരിച്ചത്. ശനിയാഴ്ച രാവിലെ ആറോടെ കളൻതോട് ജമാഅത്ത് പള്ളിക്കുസമീപമാണ് അപകടം. ആശുപത്രിയിലേക്ക് ജോലിക്കുപോകുകയായിരുന്ന സുനിതയുടെ സ്കൂട്ടറിൽ എതിരെ കുന്ദമംഗലം ഭാഗത്തുനിന്നുവന്ന കാർ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സുനിതയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ്: സജിമോൻ. മകൾ: സംഗീത സജി (മുക്കം എച്ച്.എസ്.എസ് വിദ്യാർഥി), സാന്ദ്ര സജി (മണാശ്ശേരി ഗവ. യു.പി സ്കൂൾ വിദ്യാർഥി). പിതാവ്: പരേതനായ കേശവൻ. സഹോദരങ്ങൾ: സുരജ, സുരേഷ്. മാതാവ്: സരോജിനി.