ബാലുശ്ശേരി: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. വട്ടോളി ബസാർ വടേക്കര അബൂബക്കർ ഹാജിയാണ് (72) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ കരിയാത്തൻ കാവ് അങ്ങാടിയിൽ വെച്ചുണ്ടായ അപകടത്തിലാണ് പരിക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ: ആമിന ഹജ്ജുമ്മ. മക്കൾ: സിറാജ്, സജീർ (അബൂദബി), റസീന, ഹസീന, ഷമീന. മരുമക്കൾ: സലീം, അബ്ദുൽ റസാഖ്, കുഞ്ഞഹമ്മദ് കുട്ടി, അൻസില, ഷഹാന. മയ്യിത്ത് നമസ്കാരം ഞായറാഴ്ച ഉച്ചയോടെ കരിയാത്തൻ കാവ് ജുമാ മസ്ജിദിൽ.