പെരുമണ്ണ: പുളിക്കൽ താഴം കള്ളാത്ത് താമസിക്കുന്ന കട്ടക്കളത്തിന്മേൽ സീതി (76) നിര്യാതനായി. കോട്ടായിത്താഴം ഹയാത്തുൽ ഇസ്ലാം സംഘം പ്രസിഡന്റ്, കേരള മുസ്ലിം ജമാഅത്ത് പെരുമണ്ണ സർക്കിൾ വൈസ് പ്രസിഡന്റ്, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം, പി.വൈ.കെ.എസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. പെരുമണ്ണയിലെ കർഷക തൊഴിലാളി പ്രക്ഷോഭത്തിൽ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയിൽ പോർട്ടറായും മർക്കസിലും ജോലി ചെയ്തു. ഭാര്യ: പരേതയായ അലീമ. മകൾ: സഫറിന (കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം), സബീന, പരേതയായ സജിത. മരുമക്കൾ: മുഹമ്മദലി തെക്കേപാടം, സിനിയാസ് കിണാശ്ശേരി. സഹോദരങ്ങൾ: മോയിൻ, ആസ്യ, അബു, റാബിയ, പരേതനായ മുഹമ്മദ്.