ബേപ്പൂർ: അരക്കിണർ പുതിയവീട് പറമ്പില്‍ പരേതനായ കുഞ്ഞലവിയുടെ മകന് മുസ്തഫ (48) നിര്യാതനായി. മാതാവ് ബിച്ച 10 ദിവസം മുമ്പാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് മുസ്തഫയുടെ മരണം. നേരത്തെ പാളയത്ത് പച്ചക്കറി കച്ചവടം ചെയ്തിരുന്നു. പിന്നീട് ടൈലിന്റെ ജോലിയിലായിരുന്നു. ഒരു വര്‍ഷമായി രോഗബാധിതനായതിനാൽ ജോലിക്ക് പോകാറില്ല. ഉമ്മയ്ക്കരികിലെ ഖബറില്‍ മകനെയും ഖബറടക്കി. മുസ്തഫയുടെ ഭാര്യ: ഫസീല. സഹോദരങ്ങള്‍: സുബൈര്‍, മൈമൂന, ഉമൈബ.