നന്മണ്ട: ആർ.എസ്.എസ് ബാലുശ്ശേരി ഖണ്ഡ് മുൻ സംഘ ചാലകും ജ്ഞാനപ്രദായിനി എൽ.പി. സ്കൂൾ റിട്ട. പ്രധാനാധ്യാപകനും നന്മണ്ട തളിക്ഷേത്ര കമ്മിറ്റി രക്ഷാധികാരിയുമായിരുന്ന തേവറത്ത് വി.വി. വാസുദേവൻ (84) നിര്യാതനായി. ഭാര്യ: അംബുജാക്ഷി അമ്മ. മക്കൾ: ടി. ദേവദാസ് (ബി.ജെ.പി. ജില്ല വൈസ് പ്രസിഡന്റ്), ജീജാ ഭായ്, സനൽകുമാർ. മരുമക്കൾ: ജെസ്സി (നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ), രാജൻ കെ. (റിട്ട. ദൽഹി പൊലീസ് - തിരുവോട്), ധന്യ (കോഓപറേറ്റീവ് ബാങ്ക് നടുവണ്ണൂർ). സഞ്ചയനം ബുധനാഴ്ച.