പറവൂർ: കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് നേതാവ് വടക്കേക്കര കണ്ണൻചക്കശ്ശേരിൽ വീട്ടിൽ കെ.ഒ. കാസിം (75) നിര്യാതനായി.
വടക്കേക്കര സഹകരണ ബാങ്ക് റിട്ട. ജീവനക്കാരനും പറവൂർ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ളോയീസ് സഹ. സംഘം ചീഫ് പ്രമോട്ടറും ദീർഘകാലം പ്രസിഡൻറുമായിരുന്നു. വടക്കേക്കര മഹല്ല് ജമാഅത്ത് കമ്മറ്റി മുൻ അംഗവുമാണ്.
ഭാര്യ: എറണാകുളം നെല്ലിക്കപ്പിള്ളിൽ കുടുംബാംഗം റഷീദ. മക്കൾ: അൻവർസാദത്ത് (ട്രാവൻകൂർ അനാലിറ്റിക്സ് ഇൻഫോപാർക്ക്), ഷമീല, ഷക്കീല (ആലങ്ങാട് ജമാഅത്ത് പബ്ലിക് സ്കൂൾ).
മരുമക്കൾ: അഷീദ, ഫൈസൽ (മസ്കറ്റ്), ദിലീപ് അലി.
ഖബറടക്കം നടത്തി.