മാവൂർ: ബൈക്ക് ഇടിച്ച് റിട്ട. അധ്യാപിക മരിച്ചു. പെരുവയൽ-മലപ്രം റോഡിൽ ബുധനാഴ്ച രാവിലെയുണ്ടായ അപകടത്തിൽ പെരുവയൽ ‘ശാരിക’യിൽ ജാനകി അമ്മാളാണ് (78) മരിച്ചത്. പെരുവയൽ കോണാറമ്പ് റോഡിൽ വാര്യത്ത് ക്ഷേത്രത്തിൽ പോയിവരുമ്പോൾ ബൈക്കിടിക്കുകയായിരുന്നു. ചാലപ്പുറം അച്യുതൻ ഗേൾസ് സ്കൂൾ റിട്ട. അധ്യാപികയാണ്. മംഗലാംകുന്ന് കാടുകളും അരണിപ്പാടത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പത്മനാഭ ഗുപ്തൻ. മക്കൾ: സുധർമ (റിട്ട. അധ്യാപിക ജി.യു.പി.എസ് കോങ്ങാട്), സുവർണ (അധ്യാപിക, മറിയം കോളജ് കൊടുവായൂർ), ചിത്ര (അധ്യാപിക, സെന്റ് ഡൊമനിക് കോൺവന്റ്, ശ്രീകൃഷ്ണപുരം), അമ്പിളി (അധ്യാപിക, മഹ്ളറ പബ്ലിക് സ്കൂൾ, മാവൂർ), ശ്രീകല (അധ്യാപിക, ബംഗളൂരു). മരുമക്കൾ: സഹദേവൻ (റിട്ട. ഹെഡ്മാസ്റ്റർ, എച്ച്.എസ് കടമ്പഴിപുറം), പത്മകുമാർ (പാസ്റ്റ്പിൻ ഇന്ത്യ ലിമിറ്റഡ്, പാലക്കാട്), രവീന്ദ്രൻ (റിട്ട. അസി. ലേബർ ഓഫിസർ), ശ്രീവത്സൻ, ജയകൃഷ്ണൻ (ഇരുവരും ബംഗളൂരു). സംസ്കാരം വ്യാഴാഴ്ച രാവിലെ 7.30ന് പുതിയ പാലം ശ്മശാനത്തിൽ.