കൊടുവള്ളി: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. പരപ്പൻ പോയിൽ മുക്കലംപാടിയിൽ ‘മാധ്യമം’ ദിനപത്രം ഏജന്റ് സി.കെ. സുലൈമാന്റെ മകൻ ശുഹൈബാണ് (21) മരിച്ചത്. ജൂലൈ 17ന് ഉച്ചയോടെ ചാത്തമംഗലം വേങ്ങേരി മഠം ജങ്ഷനിൽ വെച്ചായിരുന്നു അപകടം. ശുഹൈബ് സഞ്ചരിച്ച ബൈക്ക് പിക് അപ് വാനിന് പിറകില്‍ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ് വരുന്നതിനിടെ ബുധനാഴ്ച വൈകീട്ടായിരുന്നു മരണം. കുന്ദമംഗലം ആര്‍ട്സ് കോളജ് ബി.കോം വിദ്യാര്‍ഥിയായിരുന്നു. മാതാവ്: സലീന. സഹോദരങ്ങൾ: ഷഫീഖ്, ഷമീമ്, ആമിനഷെസ ( വിദ്യാർഥിനി). ഖബറടക്കം വ്യാഴാഴ്ച വാവാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.