കൈതപ്പൊയിൽ: വെസ്റ്റ് കൈതപ്പൊയിൽ താമസിക്കുന്ന എഴുത്തുകാരനും മണൽവയൽ അൽ അബ്റാർ കൾച്ചറൽ സെന്റർ വൈസ് പ്രസിഡന്റും കേരള മുസ്ലിം ജമാഅത്ത് പ്രാദേശിക നേതാവുമായ ടി.ടി.എ ഫൈസി പൊഴുതന (61) നിര്യാതനായി. ഭാര്യ: ഫാത്വിമ. സഹോദരങ്ങൾ: ബീരാൻ, പരേതനായ ഹൈദ്രു, ആലിക്കുട്ടി, കദിയുമ്മ, ഇയ്യാത്തു, ഫാത്വിമ. മക്കൾ: ഷമീം, ഷബീബ് അസ് ലം, ഷഫീഖ തസ്നീം, ഷക്കീൽ അഹ്മദ്. മരുമക്കൾ: മുജീബുറഹ്മാൻ (സൗദി), ഷമീറ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കൈതപ്പൊയിൽ ജുമാമസ്ജിദിൽ.