കൊടിയത്തൂർ: പ്രമുഖ മരവ്യവസായി എം.എ. ലവക്കുട്ടി ഹാജി (76) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അബ്ദുൽ അസീസ് (ബിസിനസ്), എം.എ. അബ്ദുറഹ്മാൻ (വുഡ് പ്ലൈ, പെരിന്തൽമണ്ണ), ശാഹിന, ഷമീന, സലീം (പ്ലാനറ്റ് പ്ലൈവുഡ്സ്, മുക്കം). മരുമക്കൾ: സി.വി. അബ്ദുൽ സലാം (പൂനൂർ), അബ്ദുല്ലതീഫ് (മലപ്പുറം), ശാഹിന, ഷിംന, സക്കീഫ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ (കൊടിയത്തൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്), അബ്ദുസ്സലാം (കൊടിയത്തൂർ മഹല്ല് ഖാസി), മുഹമ്മദ് അഷ്റഫ്, അബ്ദുൽ കബീർ, ഫാത്തിമ, ഇതയ്യ, ഖദീജ, ആയിഷ, പരേതരായ മുഹമ്മദ്, ഹുസൈൻ ഹാജി. മയ്യിത്ത് നമസ്കാരം ബുധനാഴ്ച ഒമ്പതിന് കൊടിയത്തൂർ ജുമാമസ്ജിദിൽ.