മുക്കം: കുമാരനെല്ലൂർ പഴന്തോപ്പിൽ ഇമ്പിച്ചിക്കോയ ഹാജി (89) നിര്യാതനായി. കുമാരനെല്ലൂരിലെ ആദ്യകാല വ്യാപാരിയും കുമാരനെല്ലൂർ റശീദുദ്ദീൻ ഹയർ സെക്കൻഡറി മദ്റസ മുൻ സെക്രട്ടറിയുമാണ്. ഭാര്യ: പി.വി. നഫീസ. മക്കൾ: മുഹമ്മദ് അഷ്റഫ് (റിട്ട. പ്രധാനാധ്യാപകൻ, പന്നിക്കോട് ഗവ. എൽ.പി സ്കൂൾ), പി.ടി. ഹുസ്സൻ (മുക്കം സഹകരണ ബാങ്ക് മുൻ സെക്രട്ടറി), അബ്ദുസലാം (കൂടരഞ്ഞി പഞ്ചായത്ത് മുൻ സെക്രട്ടറി), റസിയ ബീഗം (അധ്യാപിക, പാണ്ടിക്കാട് കറുത്തേടത്ത് എ.എം.എൽ.പി സ്കൂൾ). മരുമക്കൾ: നാദിറ, ഖമറുന്നിസ, നസീജ, കെ.പി. ബഷീർ പാണ്ടിക്കാട് (സീനിയർ സൂപ്രണ്ട്, മലപ്പുറം ജില്ല മൃഗ സംരക്ഷണ ഓഫിസ്).