ഉള്ള്യേരി: വൃദ്ധനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒറവിൽ താഴെ മലയിൽ ബാലനെയാണ് (70) വീടിനടുത്തുള്ള ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാളെ ഞായറാഴ്ച രാവിലെ മുതൽ കാണാതായിരുന്നു.
കൊയിലാണ്ടി അഗ്നിരക്ഷാ സേനയിലെ അസി. സ്റ്റേഷൻ ഓഫിസർ പി.കെ. പ്രമോദിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: സുധ.
മക്കൾ: സുബീഷ്, സുബിന. മരുമകൻ: റോഷ്നി