ഉള്ള്യേരി: സിവിൽ പൊലീസ് ഓഫിസറെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എലത്തൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഉള്ള്യേരി കീഴാതകശ്ശേരി ബേജുവിനെയാണ് (47) കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച പുലർച്ച ഒന്നോടെയാണ് സംഭവം.
വീട്ടുകാരും ബന്ധുക്കളും ചേർന്ന് ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അത്തോളി എസ്.ഐ സുരേഷിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കോഴിക്കോട് പൊലീസ് കൺട്രോൾ റൂം, എലത്തൂർ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പൊതുദർശനത്തിനുവെച്ചു.
തുടർന്ന് വൈകീട്ട് മൂന്നോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പിതാവ്: പരേതനായ അച്യുതൻ നായർ (വിമുക്ത ഭടൻ). മാതാവ്: സൗമിനി അമ്മ. ഭാര്യ: ലിജ. മക്കൾ: അമർദീപ്, ഗൗരി ലക്ഷ്മി