കൊയിലാണ്ടി: കുളിക്കുന്നതിനിടെ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ കുളത്തിൽ ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് അപകടം. നമ്പ്രത്തുകര പുളക്കികുനി മുഹമ്മദിന്റെ മകൻ മുഹമ്മദ് ഷാമിലാണ് (17) മരിച്ചത്. കൊയിലാണ്ടി ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്.
കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തി ഷാമിലിനെ കുളത്തിൽനിന്ന് പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ആയിഷ. സഹോദരങ്ങൾ: ഷെമി, നിസൻ.